ഒരു കഥ
ജീവിതകാലം മുഴുവന്‍ 'സ്വര്‍ഗത്തില്‍ പോണം, സ്വര്‍ഗത്തില്‍ പോണം ' എന്ന ചിന്തയുമായി ജീവിച്ച ഒരാളുണ്ടായിരുന്നു.
ഒരു ദിവസം തന് മരിച്ചതായും ഒരു മാലാഖ വന്നു തന്നെ കാഴ്ചകള്‍ കാണാന്‍ കൂട്ടികൊണ്ടുപോകുന്നതായും അയാള്‍ സ്വപ്നം കണ്ടു....മനോഹരമായ മലനിരകള്‍ ! ഹരിതാഭമായ പുലപരപ്പുകള്! പൂക്കള്‍ നിറഞ്ഞ താഴ്വരകള്‍! നീലാകാശത്തിന്റെ ചാരുത! ....അങ്ങിനെ എല്ലാം കണ്ടു അയാള്‍ മതിമറന്നു. കുട്ടികളുടെ കളിചിരികള്‍...നുരഞ്ഞുപതഞ്ഞ് ഒഴുകുന്ന അരുവികള്‍...പറവകളുടെ സംഗീതം ....കരുണയുള്ള ആളുകള്‍...എങ്ങും സന്തോഷം തന്നെ.
"എത്ര മനോഹരം! ഇത് സ്വര്‍ഗം തന്നെ...." ആശ്ചര്യത്തോടെ അയാള്‍ പറഞ്ഞു.
"അല്ല! ഇത് സ്വര്‍ഗമല്ല!" മാലാഖ പറഞ്ഞു : " നീ ഇത്രയും കാലം ജീവിച്ച അതെ ഭുമി!"
അതെ, കണ്ണുണ്ടായിട്ടും മനോഹരമായതൊന്നും കാണാതെ, കാതുണ്ടായിട്ടും ഇമ്ബമുല്ലതോന്നും കേള്‍ക്കാതെ ....ചുരുക്കത്തില്‍ , പന്ചെന്ദ്രിയങ്ങളും മനസ്സുമുണ്ടായിട്ടും നല്ലതൊന്നും അനുഭവിക്കാതെ , ആസ്വതിക്കാതെ മറ്റെവിടെയോ ഉള്ളതെന്ന് കരുതിയ സ്വര്‍ഗം തേടിപ്പോയ ഒരാള്‍!
നമ്മില്‍ പലരും ആ കഥാപാത്രത്തെ പോലെയല്ലേ?