ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
ഒരുപാടു നാളുകള്‍ക്കു ശേഷം ഞാന്‍ എന്‍റെ പ്രണയിനിയെ കണ്ടെത്തിയിരിക്കുന്നു.
എവിടെയായിരുന്നു നീ ?
ഇത്രയും കാലം എന്‍റെ കണ്‍വെട്ടത്തു നിന്നും മറഞ്ഞിരിക്കുവാന്‍ എങ്ങിനെ കഴിഞ്ഞു നിനക്ക്?
എന്‍റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ ഇത്രത്തോളം ആഹ്ലാദിച്ച നിമിഷങ്ങള്‍ ഇല്ല.
അത് നിനക്ക് അറിയാമായിരുന്നില്ലേ?
നിന്‍റെ അകല്‍ച്ച ..കാലം കഴിയുന്തോറും ഉള്ള നിന്‍റെ വേര്‍പാട്...
എന്തിനായിരുന്നു ഇതെല്ലം?
ഞാന്‍ സന്തോഷിച്ചപ്പോഴും ദുഖിച്ചപ്പോഴും നിന്‍റെ സാമീപ്യം ആഗ്രഹിച്ചിരുന്നവനല്ലേ ഈ ഞാന്‍?
എന്നിട്ടും....ഒന്നും മിണ്ടാതെ.. ഒന്നും പറയാതെ...
ഇത്രയും കാലം എന്നില്‍ നിന്നും ഒളിച്ചിരുന്നതെന്തിനാണ്?
അവസാനം നിന്നെ മറന്നു തുടങ്ങിയപ്പോഴേക്കും എന്‍റെ മുന്പില്‍ വന്നുനിന്നതെന്തിനാണു?
എനിക്ക് നിന്നോടുള്ള പ്രണയം ഇപ്പോഴും ഉണ്ടോ എന്ന് അറിയുവാനോ?
എങ്കില്‍ അറിഞ്ഞോളൂ ...
എനിക്ക് പ്രണയമാണ്.
അതെ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു....
വീണ്ടും....
എനിക്ക് പ്രണയമാണ്.
എന്നെ പലപ്പോഴും എനിക്ക് എന്നെതന്നെ മനസിലാക്കി തന്ന ...
എന്‍റെ.....എന്‍റെ ..മൗനത്തെ...
അതെ ഞാന്‍ പ്രണയിക്കുന്നു ....
എന്‍റെ നിശബ്ദതയെ...എന്‍റെ മൗനത്തെ...