സ്വപ്നം മനസ്സിലുള്ള അടങ്ങാത്ത മോഹങ്ങളുടെ കണ്ണാടിയാണെന്ന സത്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
ഒരുപാട് പ്രതീക്ഷകള്‍, ഒരുപാട് മോഹങ്ങള്‍, ഒരുപാട് സ്വപ്‌നങ്ങള്‍ ഇവയെല്ലാം നിറഞ്ഞതായിരുന്നു എന്‍റെ ജീവിതം. പക്ഷെ ഇടക്കെപ്പോഴോ കാലിടരിപോയോ എന്ന സംശയം മാത്രം ബാക്കി. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരുന്നതാണോ അതോ നമ്മുടെ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും ഒപ്പം ജീവിതം മാറ്റപെടുന്നതാണോ വിജയം നിര്‍ണയിക്കപെടുന്നത്? അറിയില്ല.... ഒരു പക്ഷെ ഈ ചോദ്യത്തിന് ഉത്തരം അറിയാമായിരുന്നെങ്ങില്‍ എനിക്കൊപ്പം നിങ്ങള്‍ക്കും കഴിഞ്ഞുപോയ കാലത്തിലെ കുറെ മുഹൂര്‍ത്തങ്ങളെ മാറ്റി എഴുതാമായിരുന്നേനെ...
ജീവിതത്തില്‍ വളരെ അധികം ആഗ്രഹിച്ചു, അതും സ്വന്തം പരിമിതികള്‍കുള്ളില്‍ നിന്ന് മാത്രം ..... എന്നാല്‍ അവയെല്ലാം എത്ര ചെറുതായിരുന്നു. വല്ലാതെ ദുഖിക്കുമ്പോള്‍ സ്വയം മനസ്സിനോട് പറയുമായിരുന്നു.....എല്ലാ കാലവും വേനലല്ലെന്നും ... എല്ലാ ക്കാലവും വസന്തമല്ലെന്നും....ആ സമയത്ത് തകര്‍ത്തു പെയ്യുന്ന ഓരോ മഴത്തുള്ളിക്കും ഒരു പകല്‍ നോവിന്‍റെ നൊമ്പരമുണ്ടായിരുന്നു... നഷ്ടങ്ങളുടെ, വിരഹത്തിന്‍റെ നൊമ്പരം.
പുരുഷനായി ജനിച്ചത് കൊണ്ട് ഹൃദയം തകരുമ്പോള്‍ പോലും മനസ്സ് തുറന്നൊന്നു പൊട്ടികരയാന്‍ പോലും കഴിയുനില്ലല്ലോ. എല്ലാം വിങ്ങുന്ന ഹൃദയവുമായി ഓര്‍ക്കാന്‍ മാത്രം കഴിയുന്നു. പക്ഷെ കാലത്തിന്‍റെ നേരിയ മറകള്‍ക്ക് കാലപ്പഴക്കം കൊണ്ട് സുതാര്യത നഷ്ട്ടപെട്ടിരിക്കുന്നു.
എങ്കിലും നഷ്ടസ്വപ്നങ്ങളുടെ മിഴിനീരുമായി...നിറമണിഞ്ഞ ഒരു വസന്തത്തിനായി എന്‍റെ കാത്തിരിപ്പ് തുടരുന്നു.. പ്രതീക്ഷയോടെ..