Wednesday, January 28, 2009

Ente Kurippukal

മടുത്തു തുടങ്ങിയിരിക്കുന്നു ഈ ജീവിതം.
വെട്ടിപിടിക്കാന്‍ വേണ്ടി വന്നിട്ട് പയ്യെ പയ്യെ നില്‍ക്കുന്ന കാലിലെ മണ്ണ് പോലും ഒലിച്ചു പോകുന്നതു വല്ലാത്ത ഒരു അവസ്ഥയാണ്.

വെറുപ്പിന്റെയും, വിധ്വേഷതിന്റെയും, അവഗണനയുടെയും, വിരഹത്തിന്റെയും പലിശയുടെയും കരാളഹസ്തങ്ങള്‍ എന്റെ നേരെ നീണ്ടു നീണ്ടു വരുമ്പോള്‍ അതില്‍ നിന്നെല്ലാം ഓടി ഓടി തളര്‍ന്നു പോകുന്നു ഞാന്‍. ഇതില്‍ നിന്നെല്ലാം ഒളിക്കാന്‍ എനിക്കൊരു ഒളിത്താവളം പോലും ഇല്ലല്ലോ.

മനസ്സുകൊണ്ട് എല്ലാവരുടെയും നന്മ മാത്രമെ ആഗ്രഹിച്ചിറ്റൊള്ളൂ. പക്ഷെ മറ്റുള്ളവര്‍ക്ക് നന്മ കിട്ടുന്നതോടൊപ്പം എന്റെ ജീവിതത്തില്‍ ഓരോ മുള്ളുകള്‍ വന്നു കയറി എന്റെ ശരീരമാകെ കുത്തി മുറിവേല്‍പ്പിക്കുന്നു.

എല്ലാവരെയും മനസ്സിലാക്കാന്‍ ശ്രമിച്ചു ഒരു പരിധി വരെ എനിക്കതിനു കഴിഞ്ഞിട്ടുണ്ട്. പക്ഷെ ആരും എന്നെ മനസ്സിലാക്കിയിട്ടില്ല ; ഒന്നോ രണ്ടോ പേരൊഴികെ.
ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ഈ ലോകത്ത് ഒരുപാട് പേരുണ്ട്. പക്ഷെ സഹായിക്കാന് ‍വളരെ ചുരുക്കം പേരു മാത്രമെ കാണൂ എന്ന് തിരിച്ചറിഞ്ഞ ഒരു കാലത്തിലൂടെയാണ് ഞാന്‍ പോയി കൊണ്ടിരിക്കുന്നത്. അങ്ങിനെയുള്ള ഈ ലോകത്ത് എന്റെ ജീവിതം ഞാന്‍ തന്നെ ജീവിച്ചു തീര്‍ക്കണമല്ലോ. ആ ഒരു കാരണം കൊണ്ടു മാത്രമാണ് ഞാന്‍ ജീവിക്കുന്നത്. അല്ലെങ്ങില്‍ കാശ് കൊടുത്തു ആരോടെന്ങിലും നമ്മുടെ ജീവിതം ഒന്നു ജീവിച്ചു തീര്‍ക്കാന്‍ പറയാമായിരുന്നു.

ഒരു 28 വയസ്സുകാരന്‍ ചുമക്കുന്ന ഭാരത്തിനു ഒരു പരിധിയുണ്ട്. ഞാനിപ്പോള്‍ ആ പരിധിയും ലംഘിക്കുന്നു. ഞാനായിട്ട്‌ ലംഘിച്ച ഒരുപാട് ഇനങ്ങളില്‍ ഇതും കിടക്കെട്ടെ ഒരു ഭംഗിക്ക്.

No comments:

Post a Comment