Wednesday, September 9, 2009

ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
ഒരുപാടു നാളുകള്‍ക്കു ശേഷം ഞാന്‍ എന്‍റെ പ്രണയിനിയെ കണ്ടെത്തിയിരിക്കുന്നു.
എവിടെയായിരുന്നു നീ ?
ഇത്രയും കാലം എന്‍റെ കണ്‍വെട്ടത്തു നിന്നും മറഞ്ഞിരിക്കുവാന്‍ എങ്ങിനെ കഴിഞ്ഞു നിനക്ക്?
എന്‍റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ ഇത്രത്തോളം ആഹ്ലാദിച്ച നിമിഷങ്ങള്‍ ഇല്ല.
അത് നിനക്ക് അറിയാമായിരുന്നില്ലേ?

നിന്‍റെ അകല്‍ച്ച ..കാലം കഴിയുന്തോറും ഉള്ള നിന്‍റെ വേര്‍പാട്...
എന്തിനായിരുന്നു ഇതെല്ലം?
ഞാന്‍ സന്തോഷിച്ചപ്പോഴും ദുഖിച്ചപ്പോഴും നിന്‍റെ സാമീപ്യം ആഗ്രഹിച്ചിരുന്നവനല്ലേ ഈ ഞാന്‍?
എന്നിട്ടും....ഒന്നും മിണ്ടാതെ.. ഒന്നും പറയാതെ...
ഇത്രയും കാലം എന്നില്‍ നിന്നും ഒളിച്ചിരുന്നതെന്തിനാണ്?

അവസാനം നിന്നെ മറന്നു തുടങ്ങിയപ്പോഴേക്കും എന്‍റെ മുന്പില്‍ വന്നുനിന്നതെന്തിനാണു?
എനിക്ക് നിന്നോടുള്ള പ്രണയം ഇപ്പോഴും ഉണ്ടോ എന്ന് അറിയുവാനോ?
എങ്കില്‍ അറിഞ്ഞോളൂ ...
എനിക്ക് പ്രണയമാണ്.
അതെ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു....
വീണ്ടും....

എനിക്ക് പ്രണയമാണ്.
എന്നെ പലപ്പോഴും എനിക്ക് എന്നെതന്നെ മനസിലാക്കി തന്ന ...
എന്‍റെ.....എന്‍റെ ..മൗനത്തെ...
അതെ ഞാന്‍ പ്രണയിക്കുന്നു ....
എന്‍റെ നിശബ്ദതയെ...എന്‍റെ മൗനത്തെ...

Saturday, August 1, 2009

ഇന്ന് രണ്ടായിരത്തി ഒന്പതമാണ്ടിലെ ഓഗസ്റ്റ്‌ മാസത്തിലെ ഒന്നാം ദിവസം.
ഒരാഴ്ചയിലെ ജോലി കഴിഞ്ഞു വീട്ടിലെത്തി എന്റെ വീട്ടുകാരോടൊപ്പം സന്തോഷം പങ്കിട്ടു കൊണ്ടിരിക്കുന്ന സമയം.
സമയം രാത്രി 8.45. ടെലിവിഷന്‍ ചാനലുകളില്‍ കാണുന്ന ഒരു breaking news ഞങ്ങളെ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു.
ചിരിച്ചു കളിച്ചു ഇരിക്കുകയായിരുന്ന എല്ലാവരും കുറച്ചു നേരത്തേക്ക് സ്തബ്ധരായി പോയി. സന്തോഷം മാത്രം കണ്ടിരുന്ന എല്ലാവരുടെയും മുഖത്ത് ഇപ്പോള്‍ ദുഃഖം മാത്രം.
ദുഃഖത്തില്‍ നിന്നും തിരിച്ചു വരുവാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവരോടൊപ്പം ഞാനും മനസിലാക്കുന്നു...... ഒരു സമൂഹം മുഴുവന്‍ അനാഥരായിരിക്കുന്നു എന്ന അപ്രിയ സത്യം!!!
അതെ ഞാനുള്‍പ്പെടെ ഉള്ള തലമുറയ്ക്ക് സ്വയം മാതൃകയായി ജീവിച്ചു കാണിച്ചു തന്ന ഒരു ആത്മീയ നേതാവ് ഈ ലോകത്തോട്‌ വിട വാങ്ങിയിരിക്കുന്നു.
ഒരാളോടും ഒന്നും പറയാതെ, ആര്‍ക്കും ഒരു സൂചന പോലും നല്‍കാതെ ഞങ്ങളെ എല്ലാം അനാഥരാക്കി പോയി കഴിഞ്ഞു.
അതെ ഞങ്ങളുടെ സ്വന്തം തങ്ങള്‍ , പാണക്കാട് സയ്യിദ്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങള്‍ .

മലപ്പുറത്തെ ജനങ്ങള്‍ക്ക്‌ തങ്ങള്‍ വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല. ജാതി മത ഭേദമന്യേ ഒരു ആത്മീയ നേതാവായിരുന്നു.

ഒരു രാഷ്ട്രീയ നേതാവിനപ്പുറം സ്നേഹ സമ്പന്നനായ ഒരു ആത്മീയാചാരന്യും വഴിക്കാട്ടിയും ആയിരുന്ന തങ്ങളുപ്പാപ്പാ ഈ ലോകത്തോട്‌ വിട വാങ്ങി അന്ത്യ വിശ്രമം കൊള്ളുമ്പോള്‍ ഒരു സമുദായതിനുപരി, ഒരു സമൂഹത്തിന്‍റെ അനാഥത്വം കൂടി ഈ ലോകത്തിനു കാണേണ്ടി വരും.
ഞാന്‍ എന്തെഴുതിയാലും അതൊന്നും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം പോലും ആകില്ല. കാരണം അത്രക്കും നീണ്ടു പടര്‍ന്നു പന്തലിച്ചു നിക്കുന്ന ഒരു മഹാ ആചാര്യനാണ് തങ്ങള്‍.

ഞാന്‍ ഉള്‍പ്പെടെ ഉള്ള ഒരു തലമുറയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളും അങ്ങേക്ക് വേണ്ടി ഉണ്ടാകും. വളര്‍ന്നു വരുന്ന അടുത്ത തലമുറയോട് ഞങ്ങള്‍ അഭിമാനത്തോടെ പറഞ്ഞു കൊടുക്കും അങ്ങയുടെ ജീവിത കഥ. ഒരു മാര്‍ഗമായി , ഒരു വഴിക്കാട്ടിയായി അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടാകും. തീര്‍ച്ച.

Monday, May 25, 2009

ഒരു കഥ

ജീവിതകാലം മുഴുവന്‍ 'സ്വര്‍ഗത്തില്‍ പോണം, സ്വര്‍ഗത്തില്‍ പോണം ' എന്ന ചിന്തയുമായി ജീവിച്ച ഒരാളുണ്ടായിരുന്നു.
ഒരു ദിവസം തന്‍ മരിച്ചതായും ഒരു മാലാഖ വന്നു തന്നെ കാഴ്ചകള്‍ കാണാന്‍ കൂട്ടികൊണ്ടുപോകുന്നതായും അയാള്‍ സ്വപ്നം കണ്ടു....മനോഹരമായ മലനിരകള്‍ ! ഹരിതാഭമായ പുലപരപ്പുകള്‍! പൂക്കള്‍ നിറഞ്ഞ താഴ്വരകള്‍! നീലാകാശത്തിന്റെ ചാരുത! ....അങ്ങിനെ എല്ലാം കണ്ടു അയാള്‍ മതിമറന്നു. കുട്ടികളുടെ കളിചിരികള്‍...നുരഞ്ഞുപതഞ്ഞ് ഒഴുകുന്ന അരുവികള്‍...പറവകളുടെ സംഗീതം ....കരുണയുള്ള ആളുകള്‍...എങ്ങും സന്തോഷം തന്നെ.
"എത്ര മനോഹരം! ഇത് സ്വര്‍ഗം തന്നെ...." ആശ്ചര്യത്തോടെ അയാള്‍ പറഞ്ഞു.
"അല്ല! ഇത് സ്വര്‍ഗമല്ല!" മാലാഖ പറഞ്ഞു : " നീ ഇത്രയും കാലം ജീവിച്ച അതെ ഭുമി!"
അതെ, കണ്ണുണ്ടായിട്ടും മനോഹരമായതൊന്നും കാണാതെ, കാതുണ്ടായിട്ടും ഇമ്ബമുല്ലതോന്നും കേള്‍ക്കാതെ ....ചുരുക്കത്തില്‍ , പന്ചെന്ദ്രിയങ്ങളും മനസ്സുമുണ്ടായിട്ടും നല്ലതൊന്നും അനുഭവിക്കാതെ , ആസ്വതിക്കാതെ മറ്റെവിടെയോ ഉള്ളതെന്ന് കരുതിയ സ്വര്‍ഗം തേടിപ്പോയ ഒരാള്‍!
നമ്മില്‍ പലരും ആ കഥാപാത്രത്തെ പോലെയല്ലേ?

Wednesday, January 28, 2009

Ente Kurippukal

മടുത്തു തുടങ്ങിയിരിക്കുന്നു ഈ ജീവിതം.
വെട്ടിപിടിക്കാന്‍ വേണ്ടി വന്നിട്ട് പയ്യെ പയ്യെ നില്‍ക്കുന്ന കാലിലെ മണ്ണ് പോലും ഒലിച്ചു പോകുന്നതു വല്ലാത്ത ഒരു അവസ്ഥയാണ്.

വെറുപ്പിന്റെയും, വിധ്വേഷതിന്റെയും, അവഗണനയുടെയും, വിരഹത്തിന്റെയും പലിശയുടെയും കരാളഹസ്തങ്ങള്‍ എന്റെ നേരെ നീണ്ടു നീണ്ടു വരുമ്പോള്‍ അതില്‍ നിന്നെല്ലാം ഓടി ഓടി തളര്‍ന്നു പോകുന്നു ഞാന്‍. ഇതില്‍ നിന്നെല്ലാം ഒളിക്കാന്‍ എനിക്കൊരു ഒളിത്താവളം പോലും ഇല്ലല്ലോ.

മനസ്സുകൊണ്ട് എല്ലാവരുടെയും നന്മ മാത്രമെ ആഗ്രഹിച്ചിറ്റൊള്ളൂ. പക്ഷെ മറ്റുള്ളവര്‍ക്ക് നന്മ കിട്ടുന്നതോടൊപ്പം എന്റെ ജീവിതത്തില്‍ ഓരോ മുള്ളുകള്‍ വന്നു കയറി എന്റെ ശരീരമാകെ കുത്തി മുറിവേല്‍പ്പിക്കുന്നു.

എല്ലാവരെയും മനസ്സിലാക്കാന്‍ ശ്രമിച്ചു ഒരു പരിധി വരെ എനിക്കതിനു കഴിഞ്ഞിട്ടുണ്ട്. പക്ഷെ ആരും എന്നെ മനസ്സിലാക്കിയിട്ടില്ല ; ഒന്നോ രണ്ടോ പേരൊഴികെ.
ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ഈ ലോകത്ത് ഒരുപാട് പേരുണ്ട്. പക്ഷെ സഹായിക്കാന് ‍വളരെ ചുരുക്കം പേരു മാത്രമെ കാണൂ എന്ന് തിരിച്ചറിഞ്ഞ ഒരു കാലത്തിലൂടെയാണ് ഞാന്‍ പോയി കൊണ്ടിരിക്കുന്നത്. അങ്ങിനെയുള്ള ഈ ലോകത്ത് എന്റെ ജീവിതം ഞാന്‍ തന്നെ ജീവിച്ചു തീര്‍ക്കണമല്ലോ. ആ ഒരു കാരണം കൊണ്ടു മാത്രമാണ് ഞാന്‍ ജീവിക്കുന്നത്. അല്ലെങ്ങില്‍ കാശ് കൊടുത്തു ആരോടെന്ങിലും നമ്മുടെ ജീവിതം ഒന്നു ജീവിച്ചു തീര്‍ക്കാന്‍ പറയാമായിരുന്നു.

ഒരു 28 വയസ്സുകാരന്‍ ചുമക്കുന്ന ഭാരത്തിനു ഒരു പരിധിയുണ്ട്. ഞാനിപ്പോള്‍ ആ പരിധിയും ലംഘിക്കുന്നു. ഞാനായിട്ട്‌ ലംഘിച്ച ഒരുപാട് ഇനങ്ങളില്‍ ഇതും കിടക്കെട്ടെ ഒരു ഭംഗിക്ക്.

Friday, January 2, 2009

ഞാന്‍ സുബിന്‍ .
സുബിന്‍ അഹമ്മദ് വെങ്കിട്ട മുഹമ്മദ് - അതാണ് എന്‍റെ പരിപൂര്‍ണമായ നാമം.
ജനിച്ചതും വളര്‍ന്നതും എല്ലാം ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എന്ന ദേശത്ത്.
10 December 1980 ആണ് എന്‍റെ ജന്മം. ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എത്തി പെട്ടത് മെട്രോ സിറ്റി എന്നറിയപ്പെടുന്ന കൊച്ചിയില്‍.
അതിനിടക്ക് പല സ്ഥലത്തും അലഞ്ഞു. നിധി തേടി അല്ല.
എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും ജീവിതം പച്ച പിടിപ്പിക്കാന്‍. എന്നിട്ടോ ?
ബാംഗ്ലൂര്‍ , ഹൈദരാബാദ് വഴി ദുബായിലേക്ക്. അവിടെനിന്നും ഇതാ ഇപ്പോള്‍ കൊച്ചിയില്‍.
എന്നെ അറിയാന്‍ , എന്‍റെ കാഴ്ച്ചപ്പാടുകള്‍ അറിയുവാന്‍ , എന്നെ മനസ്സിലാക്കുവാന്‍ ....
നിങ്ങളുടെ കുറച്ചു നിമിഷങ്ങള്‍ എന്നോടൊപ്പം പങ്കു വെക്കുവിന്‍ .

My Love


My Expectations..


U, Me Aur Hum


My Involvement - nobody can deny that...


My Involvement - nobody can deny that...


My Involvement - nobody can deny that...


My Involvement - nobody can deny that


My Involvement - nobody can deny that....

Neduveerppukal



My Involvement - nobody can deny that..