Saturday, February 20, 2010

ജീവിതം എന്ന വാക്കിന്‍റെ രണ്ടു തലങ്ങളെ കുറിച്ച് മാത്രമേ നാം പലപ്പോഴും ചിന്തിക്കാരോള്ളൂ.
ജനനവും മരണവും.
പക്ഷെ അതിലൊക്കെ ഉപരിയായി ഇതിനു രണ്ടിനും ഇടയില്‍ ഉള്ള ഒരു അവസ്ഥയുണ്ട്.
ഏറ്റവും കൂടുതല്‍ അനുഭവങ്ങളും വേദനകളും സന്തോഷങ്ങളും അങ്ങിനെ ഒരുപാടൊരുപാട് വികാരവിചാരങ്ങള്‍ക്കിടയില്‍ പെട്ട് ഉഴലുന്ന ഒരു അവസ്ഥ. അതിനെ നമ്മുക്ക് എന്ത് വിളിക്കാം?
ജീവിച്ചു തീര്‍ക്കല്‍ എന്നോ? അതോ അത് മാത്രമാണോ ജീവിതം? കാരണം മറ്റു രണ്ടവസ്ഥകളും നൈമിഷികങ്ങളാണ്. ഒരാളുടെ ജനനം നമുക്ക് ആഹ്ലാദിക്കാന്‍ വഴി തുറക്കുന്നുവെങ്കില്‍ മരണം നമ്മെ കരയിപ്പിക്കുന്നു.

ഞാന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കുകയാണു എന്റെ ജന്മം. ജീവിതത്തോട് ഒട്ടി നില്‍ക്കുന്ന വേറൊരു വാക്കാണ്‌ മടുപ്പ്.
എത്രയോ തവണ ഞാന്‍ കേട്ട, അതല്ലെങ്ങില്‍ ഞാന്‍ തന്നെ പലപ്പോഴും എന്നോട് തന്നെ പറഞ്ഞിട്ടുള്ള ഒരു വാക്ക്.

ജീവിതം മടുത്തു തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം, പറയുന്നതെല്ലാം, കേള്‍ക്കുന്നതെല്ലാം ഒരു പക്ഷെ അനുഭവിക്കുന്നതെല്ലാം വെറും യാന്ത്രികമായി പോകും. ജീവിതം മടുത്തു തുടങ്ങിയോ എന്ന് ചിന്തിക്കാന്‍ തുടങ്ങിയ സമയത്തെല്ലാം ദൈവം എനിക്കൊരു വഴി കാട്ടി തരും. അതൊരു പക്ഷെ ജീവിതം ആസ്വദിക്കുന്നവരുടെതാകാം. അതല്ലെങ്ങില്‍ എന്നേക്കാള്‍ ജീവിതത്തോട് മടുപ്പ് തോന്നിയവരോ വെറുപ്പ്‌ തോന്നിയവരോ ആകാം. അത് രണ്ടും എന്നെ സംബ്ബന്ധിചിടത്തോളം ഓരോ ഉദാഹരണങ്ങളാണ്.

ഇപ്പോള്‍ 'മടുപ്പ്' എന്റെ ജീവിതത്തോട് അടുത്തുകൊണ്ടിരിക്കുന്നു. അത് കയറി വന്നു എന്നെ മുരുക്കിവരിയുന്നതിനു മുന്പ് എനിക്ക് രക്ഷപ്പെടണം. അതേ... ജീവിതത്തിന്റെ മടുപ്പില്‍ നിന്നും രക്ഷപെടാന്‍, ഒന്ന് ആസ്വദിക്കാന്‍ എനിക്കൊരു break അത്യാവശ്യമാണ്.

കൂടുതല്‍ ഊര്‍ജ്ജസ്വലനായി തിരിച്ചുവരാന്‍, കൂടുതല്‍ ചിന്തകളും അനുഭവങ്ങളും അറിവുകളും ആര്‍ജ്ജിക്കുവാന്‍ ഇങ്ങനെ ഒരു ഇടവേള ഒഴിച്ചുകൂടാന്‍ കഴിയാതെ വന്നിരിക്കുന്നു.

അതേ ..ഒരു ഇടവേള... Just an Interval !!!

1 comment:

  1. enthina mashe etra valiya maduppu? dont take life too seriously.. and dont be afride. everything happens for a reason. enjoy ur life.!! God bless

    ReplyDelete