ഇന്ന് രണ്ടായിരത്തി ഒന്പതമാണ്ടിലെ ഓഗസ്റ്റ് മാസത്തിലെ ഒന്നാം ദിവസം.
ഒരാഴ്ചയിലെ ജോലി കഴിഞ്ഞു വീട്ടിലെത്തി എന്റെ വീട്ടുകാരോടൊപ്പം സന്തോഷം പങ്കിട്ടു കൊണ്ടിരിക്കുന്ന സമയം.
സമയം രാത്രി 8.45. ടെലിവിഷന്‍ ചാനലുകളില്‍ കാണുന്ന ഒരു breaking news ഞങ്ങളെ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു.
ചിരിച്ചു കളിച്ചു ഇരിക്കുകയായിരുന്ന എല്ലാവരും കുറച്ചു നേരത്തേക്ക് സ്തബ്ധരായി പോയി. സന്തോഷം മാത്രം കണ്ടിരുന്ന എല്ലാവരുടെയും മുഖത്ത് ഇപ്പോള്‍ ദുഃഖം മാത്രം.
ദുഃഖത്തില്‍ നിന്നും തിരിച്ചു വരുവാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവരോടൊപ്പം ഞാനും മനസിലാക്കുന്നു...... ഒരു സമൂഹം മുഴുവന്‍ അനാഥരായിരിക്കുന്നു എന്ന അപ്രിയ സത്യം!!!
അതെ ഞാനുള്‍പ്പെടെ ഉള്ള തലമുറയ്ക്ക് സ്വയം മാതൃകയായി ജീവിച്ചു കാണിച്ചു തന്ന ഒരു ആത്മീയ നേതാവ് ഈ ലോകത്തോട് വിട വാങ്ങിയിരിക്കുന്നു.
ഒരാളോടും ഒന്നും പറയാതെ, ആര്‍ക്കും ഒരു സൂചന പോലും നല്‍കാതെ ഞങ്ങളെ എല്ലാം അനാഥരാക്കി പോയി കഴിഞ്ഞു.
അതെ ഞങ്ങളുടെ സ്വന്തം തങ്ങള്‍ , പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ .
മലപ്പുറത്തെ ജനങ്ങള്‍ക്ക് തങ്ങള്‍ വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല. ജാതി മത ഭേദമന്യേ ഒരു ആത്മീയ നേതാവായിരുന്നു.
ഒരു രാഷ്ട്രീയ നേതാവിനപ്പുറം സ്നേഹ സമ്പന്നനായ ഒരു ആത്മീയാചാരന്യും വഴിക്കാട്ടിയും ആയിരുന്ന തങ്ങളുപ്പാപ്പാ ഈ ലോകത്തോട് വിട വാങ്ങി അന്ത്യ വിശ്രമം കൊള്ളുമ്പോള്‍ ഒരു സമുദായതിനുപരി, ഒരു സമൂഹത്തിന്‍റെ അനാഥത്വം കൂടി ഈ ലോകത്തിനു കാണേണ്ടി വരും.
ഞാന്‍ എന്തെഴുതിയാലും അതൊന്നും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം പോലും ആകില്ല. കാരണം അത്രക്കും നീണ്ടു പടര്‍ന്നു പന്തലിച്ചു നിക്കുന്ന ഒരു മഹാ ആചാര്യനാണ് തങ്ങള്‍.
ഞാന്‍ ഉള്‍പ്പെടെ ഉള്ള ഒരു തലമുറയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളും അങ്ങേക്ക് വേണ്ടി ഉണ്ടാകും. വളര്‍ന്നു വരുന്ന അടുത്ത തലമുറയോട് ഞങ്ങള്‍ അഭിമാനത്തോടെ പറഞ്ഞു കൊടുക്കും അങ്ങയുടെ ജീവിത കഥ. ഒരു മാര്‍ഗമായി , ഒരു വഴിക്കാട്ടിയായി അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടാകും. തീര്‍ച്ച.
No comments:
Post a Comment