ജീവിതത്തിന്റെ ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ഓരോ മനുഷ്യനും സ്വയം തിരിച്ചറിയുന്നത്. ഇങ്ങനെയുള്ള തിരിച്ചറിവിന് വേണ്ടിയാണോ ദൈവം മനുഷ്യനെ ഓരോ വ്യത്യസ്ത ജീവിതാവസ്ഥകളിലൂടെ കൊണ്ടുപോകുന്നത് എന്ന് പോലും ഞാന്‍ സംശയിക്കുന്നു.
ഇത്തരത്തിലുള്ള തിരിച്ചറിവുകളില്‍ നിന്നാണ് സ്വന്തം കഴിവുകളും കഴിവുകേടുകളും പരിമിതികളും എല്ലാറ്റിലും ഉപരിയായി സ്വന്തം നന്മയും ഓരോരുത്തരും മനസ്സിലാക്കുന്നത്. അവനവന്റെ ദൌര്‍ഭല്യങ്ങളെ കഴിവുകളാക്കി മാറ്റുകയും, പരിമിതികളെ തുടച്ചു നീക്കി പുറത്തു ചാടുകയും ഒപ്പം തനിക്കു ഉള്ള കഴിവുകളെ ശക്തിയാക്കി മാറ്റുകയും ചെയ്യുമ്പോഴാണ് നാം ഓരോരുത്തരും ജീവിതവിജയത്തിന്റെ പടവുകള്‍ കയറുന്നത്.
വിജയത്തിന്റെ ഓരോ പടി കയറുമ്പോഴും മറ്റാരേക്കാളും മുമ്പേ സ്വയം അഭിനന്ദിക്കാന്‍ നാം ഓരോരുത്തരും പഠിക്കേണ്ടിയിരിക്കുന്നു. അതുപോലെ അറിഞ്ഞോ അറിയാതെയോ തെറ്റ് സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് അത് തിരുത്തി സ്വയം വിമര്‍ശനത്തിനും നാം തയ്യാറാവണം. ഇതും വിജയത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്.
ഇതെല്ലാം വേണം. ഇല്ലെങ്ങില്‍ , ജീവിതം നമ്മെക്കാള്‍ വേഗത്തില്‍ മുമ്പോട്ടു പോകും. നാം പുറകിലും.
Our thoughts and our life are our own assets. Success comes when we handle it smartly.
No comments:
Post a Comment