Friday, December 10, 2010

The Glorious 30 years of my life.


ഇന്ന് 2010 December 10. എന്റെ ജന്മം ഈ ഭൂമിയില്‍ നിറവേറ്റപെട്ടിട്ടു ഇന്നേക്ക്‌ 30  ആണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. സൂര്യന്റെ പകല്‍വെളിച്ചവും ചന്ദ്രന്റെ നിലാവെളിച്ചവും എന്റെ കണ്ണിലൂടെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷങ്ങളാകുന്നു.

30 years ......  The Glorious 30 years of my life. 

സ്നേഹവും കാരുണ്യവും ദയയും ദേഷ്യവും വെറുപ്പും വിദ്വേഷവും വിരഹവും എല്ലാം ഇടകലര്‍ന്നനുഭവിക്കേണ്ടിവന്ന മുപ്പതു സംവത്സരങ്ങള്‍. 

ഒരുപാടു പേരോട് നന്ദിയുണ്ട്. പറയാനും പ്രകടിപ്പിക്കാനും ഇനിയും എനിക്കൊരു അവസരം വരും എന്ന് കരുതി മനപ്പൂര്‍വം ഞാന്‍ മാറ്റിവെക്കുന്നു. പക്ഷെ പറയാതിരിക്കാന്‍ പറ്റാത്ത കുറെ പേരുണ്ട്. എന്റെ പ്രിയപ്പെട്ട സ്നേഹനിധികളായ മമ്മിയും പപ്പയും, എന്റെ സ്വന്തം സഹോദരി, സഹോദരിയുടെ കുടുംബം, എന്റെ മറ്റു കുടുംബാംഗങ്ങള്‍, എന്റെ സുഹൃത്തുക്കള്‍. എല്ലാറ്റിനും ഉപരിയായി എന്റെ പ്രിയപ്പെട്ട സ്നേഹനിധിയായ ഭാര്യ , പിന്നെ എന്റെ സ്വന്തം മിയകുട്ടി. 

It feels weird to say that "I'm 30 years old". It's a good feeling ..even though... it is just an interval period of my life. Well, so far I'm very pleased with where I am at the moment and the direction I'm currently headed in. 

കഴിഞ്ഞ 30 വര്‍ഷങ്ങളിലെ എന്റെ നേട്ടങ്ങളിലെക്കും കോട്ടങ്ങളിലെക്കും തിരിഞ്ഞുനോക്കി സ്വയം ഒരു ചോദ്യം ചോദിയ്ക്കാന്‍ ഞാന്‍ തുനിയുന്നു. "ഇനി എവിടേക്ക്?"

അനന്തമായ എന്റെ പ്രതീക്ഷകളെ വഴിമാറ്റികൊണ്ട്,  എനിക്ക് മുമ്പില്‍ ഒരു മറ തീര്‍ത്തു കാലം കടന്നു പോകുമ്പോള്‍ , കൈവിട്ടു പോയ എന്റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇനി ഒരു പ്രസക്തിയും ഇല്ലെന്നു  വേദനയോടെ ഞാനറിയുന്നു.  
 
ഇലകള്‍ കൊഴിഞ്ഞ മരത്തിലെ ചില്ലകളിലേക്ക്‌ നോക്കി,  ഇനി വരാനിരിക്കുന്ന വസന്തകാലത്തിന്റെ പ്രതീക്ഷകളുമായി നില്‍ക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാനും എന്റെ ജീവിതത്തില്‍ തളിരിടാന്‍ നില്‍ക്കുന്ന പുതിയ നാമ്പുകളെ തേടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.  പലപ്പോഴും എന്റെ വാക്കുകളെ , എന്റെ ചെയ്തികളെ എനിക്കുപോലും അറിയാത്ത അര്‍ത്ഥതലങ്ങളിലെത്തിച്ച കാലം നാളെ എന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒരു പുതിയ വ്യാഖ്യാനം നല്കിയേക്കാം.

Sunday, December 5, 2010

ജീവിതത്തിന്റെ ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ഓരോ മനുഷ്യനും സ്വയം തിരിച്ചറിയുന്നത്‌. ഇങ്ങനെയുള്ള തിരിച്ചറിവിന് വേണ്ടിയാണോ ദൈവം മനുഷ്യനെ ഓരോ വ്യത്യസ്ത ജീവിതാവസ്ഥകളിലൂടെ കൊണ്ടുപോകുന്നത് എന്ന് പോലും ഞാന്‍ സംശയിക്കുന്നു.

ഇത്തരത്തിലുള്ള തിരിച്ചറിവുകളില്‍ നിന്നാണ് സ്വന്തം കഴിവുകളും കഴിവുകേടുകളും പരിമിതികളും എല്ലാറ്റിലും ഉപരിയായി  സ്വന്തം നന്മയും ഓരോരുത്തരും മനസ്സിലാക്കുന്നത്‌. അവനവന്റെ ദൌര്‍ഭല്യങ്ങളെ കഴിവുകളാക്കി മാറ്റുകയും, പരിമിതികളെ തുടച്ചു നീക്കി പുറത്തു ചാടുകയും ഒപ്പം തനിക്കു ഉള്ള കഴിവുകളെ ശക്തിയാക്കി മാറ്റുകയും  ചെയ്യുമ്പോഴാണ് നാം ഓരോരുത്തരും ജീവിതവിജയത്തിന്റെ പടവുകള്‍ കയറുന്നത്.

വിജയത്തിന്റെ ഓരോ പടി കയറുമ്പോഴും മറ്റാരേക്കാളും മുമ്പേ സ്വയം അഭിനന്ദിക്കാന്‍ നാം ഓരോരുത്തരും പഠിക്കേണ്ടിയിരിക്കുന്നു. അതുപോലെ അറിഞ്ഞോ അറിയാതെയോ തെറ്റ് സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് അത് തിരുത്തി സ്വയം വിമര്‍ശനത്തിനും നാം തയ്യാറാവണം. ഇതും വിജയത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. 

ഇതെല്ലാം വേണം. ഇല്ലെങ്ങില്‍ , ജീവിതം നമ്മെക്കാള്‍ വേഗത്തില്‍ മുമ്പോട്ടു പോകും. നാം പുറകിലും. 

Our thoughts and our life are our own assets. Success comes when we handle it smartly.